Wednesday, July 20, 2011

അകാലത്തിൽ പിറന്ന ഭാഗ്യം !


മറ്റാരും കാണാതെ ഒളിച്ചു വച്ചത്
കാലനില്ലാകാലത്ത് മുളതെറ്റിയതിനെയല്ല
അകാലത്തിൽ പിറന്ന വെള്ളിനൂലിനെയാ .
നിഗൂഢമായ് മന്ദഹസിച്ചതിനെ
തിരഞ്ഞുപിടിച്ചു നീ ഇന്നലെ
ഭാഗ്യമെന്നു വിളിച്ചു !
ഇന്നെൻ തല നിറഞ്ഞതീ
ഭാഗ്യത്താലെ !
ഈ ഭാഗ്യം ഞാനിന്നെവിടെയൊളിക്കും
നീയിന്നിതിനെ എന്തു വിളിക്കും ?
 ഒന്നൊന്നായ് കൊഴിഞ്ഞു തീരും വരേക്കും
താങ്ങി നടത്തുവാൻ കിട്ടിയ ഭാഗ്യം .
ബന്ധുവെന്നു നടിക്കുന്നൂ
ചിലരിവർ മറയ്ക്കുന്നൂ
താന്താൻ ഭാഗ്യം !
നൽകിടുന്നു ഇവരെൻ കയ്യിൽ
ഇരുളിൻ വർണ്ണം ചേർത്തു
പൊതിഞ്ഞു വച്ചയീ ചായക്കൂട്ടും .
ഭാരമാണെങ്കിലും ഭാഗ്യം
ചുമക്കും ഞാനിന്നിതിനെ
ഒന്നൊന്നായ് കൊഴിഞ്ഞുതീരും
നാളതു വരേയ്ക്കും .